നാദാപുരം : തേങ്ങ മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പടെ നാല് പേർ കസ്റ്റഡിയിൽ. ഒരാളുടെ അറസ്റ്റ് രേഖപ്പടുത്തി.
ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം. നിടും പറമ്പ് സ്വദേശി പനങ്ങാട് ചന്ദ്രന്റെ പരാതിയിലാണ് നടപടി.തിങ്കളാഴ്ച പുലർച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ചന്ദ്രൻ നാളീകേര സൂക്ഷിപ്പ് കേന്ദ്രത്തിൽ വെള്ള കാറിലെത്തിയ ഒരു സംഘം തേങ്ങ മോഷ്ടിക്കുന്നത് കണ്ടതോടെ ബഹളം വച്ചു.
ഇതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു.തുടർന്ന് വളയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം സിസിടിവി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.ഇവർ മോഷ്ടിച്ച മൂന്ന് ചാക്ക് തേങ്ങ വാണിമേലിലെ കടയിൽ നിന്ന് പെലിസ് കണ്ടെടുത്തു.